ന്യൂയോര്‍ക്ക്: ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ നദിയിലെ വെള്ളത്തിന് ചുവപ്പ് നിറമായി. സംഭവം കണ്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. സൈബീരിയയിലെ മൊഹാങ് എന്ന നദിയാണ് നിറം മാറിയത്. ട്യൂമെന്‍ നഗരത്തിലെ പ്രധാന ജല സ്രോതസായ മൊഹാങ് നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. നദിയിലെ ജലത്തിന്‍#റെ സാമ്പിളുകള്‍ എടുത്തു പരിശോധിച്ചുവെങ്കിലും നിറം മാറ്റത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
also read: എന്തുകൊണ്ട് മായാനദിയിലെ സ്ത്രീവിരുദ്ധത ആരും പറഞ്ഞില്ല; വിമര്‍ശനവുമായി ശബരീനാഥന്‍
നദിക്കരയിലുള്ള വ്യവസായ ശാലകളില്‍ നിന്നുമുള്ള മാലിന്യ നിക്ഷേപമാകാം നിറം മാറ്റത്തിന് പിന്നിലെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നദിയില്‍നിന്ന് വെള്ളമെടുക്കുന്നത് ആളുകള്‍ നിര്‍ത്തിവച്ചിരിക്കുയാണ്. മഞ്ഞിനിടയിലൂടെ ഒഴുകുന്ന നദിയുടെ നിറം മാറ്റം കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ആകാശകാഴ്ചയില്‍ ഇത് ചോരനിറമൊഴുകുന്ന ഒരു പുഴയായി മാത്രമേ തോന്നൂ.
Post Your Comments