ഡര്ബന്: ഒസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്ലിന്റന് ഡീകോക്കും തമമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഡീകോക്കിനെ തല്ലാന്‍ പാഞ്ഞടുക്കുന്ന വാര്‍ണറിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍. ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വാര്‍ണര്‍ എന്തുകൊണ്ടിത് ചെയ്തു എന്നായി പിന്നീട് ക്രിക്കറ്റ് ലോകത്തിന്റെ അന്വേഷണം.
ഒടുവില്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയാണെങ്കില്‍ അതിന് പിന്നിലെ കാരണം തികച്ചു വൈകാരികമാണ്. ഡീകോക്ക് ഡേവിഡ് വാര്‍ണറിന്റെ ഭാര്യയെ അനാവശ്യം പറഞ്ഞതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കാര്യം ഇത്തരത്തിലാണെങ്കില്‍ ഡീകോക്കിന് രണ്ട് അടി കിട്ടണം എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
also read: കൈയോങ്ങി വാര്‍ണറും ഡീകോക്കും, ടീ ബ്രേക്കില്‍ നാടകീയ സംഭവങ്ങള്‍(വീഡിയോ)
മത്സര ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഇതു തന്നെയാണ് സൂചന നല്‍കുന്നത്. ഡികോക്ക് വ്യക്തിപരമായി അവഹേളിച്ചെന്നും അതാണ് വാര്‍ണര്‍ ഇത്രയും പ്രകോപിതനാകാന് കാരണമെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി . സംഭവത്തെ പറ്റി അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. .
Post Your Comments