Latest NewsKeralaNews

മതേതരകക്ഷികൾ യോജിക്കാനുള്ള സാഹചര്യമായെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മതേതരകക്ഷികളെ ഒന്നിപ്പിക്കുന്നതിനായി മുസ്ലിം ലീഗ് ശ്രമിക്കുമെന്ന് വ്യക്തമാക്കി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതര കക്ഷികള്‍ കരുതലോടെ നിന്നാല്‍ ബി.ജെ.പിയെ നേരിടാനാകുമെന്നും ഇതിനായി പ്രതിപക്ഷത്ത് യോജിപ്പ് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

read also: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്നു മരണം

കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി എന്നത് പ്രായോഗികമായ കാര്യമല്ല. അതിനാല്‍ ഇടതുപക്ഷം നിലപാടില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ത്രിപുര കേരളത്തിലും ആവര്‍ത്തിച്ചാലേ പഠിക്കൂവെന്നാണെങ്കില്‍ കാര്യമില്ല. മതേതര കക്ഷികള്‍ യോജിക്കാനുളള സാഹചര്യമാണിത്. ജനങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥരാണെന്നും കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button