പേടിഎമ്മിലേക്ക് ട്രാൻസ്ഫെർ ചെയ്‌ത 68,265 രൂപ നഷ്ടപ്പെട്ടു. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പേടിഎമ്മിലേക്ക് പണം ആഡ് ചെയ്‌ത മലപ്പുറം സ്വദേശിയായ ജ്യോതിന്‍ തെക്കിനിയേടത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്. പ്രോജക്ട് റദ്ദായതോടെ പണം റീഫണ്ടായി പേടിഎമ്മിലേക്ക് വന്നു. ഫ്രീലാന്‍ഡ് വെബ്സൈറ്റിന്റെ അംഗത്വ ഫീസ് കുറച്ചശേഷം ബാക്കി 64325 രൂപയാണ് അക്കൗണ്ടിൽ എത്തിയത്.
Read Also: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലതാ നമ്പൂതിരിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
എന്നാൽ പണം ഗിഫ്റ്റ് വൗച്ചറിന്റെ രൂപത്തിലേക്ക് മാറുകയാണുണ്ടായത്. പേടിഎം വെബ്സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാനോ പേടിഎം പേയ്മെന്റ് സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് നൽകാനോ മാത്രമേ ഇനി കഴിയൂ. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പേടിഎമ്മിലേക്ക് ആഡ് ചെയ്യുന്ന പണം ഗിഫ്റ്റ് വൗച്ചറായി മാറുമെന്നാണ് കമ്പനിയുടെ വാദം. പണം അഞ്ച് വർഷത്തോളം അക്കൗണ്ടിൽ ഉണ്ടാകുമെന്നും അതിനുള്ളിൽ ഉപയോഗിച്ചാൽ മതിയെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Post Your Comments