അടിമാലി :ശുചി മുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ച ഹോട്ടല്‍ തൊഴിലാളിയെ ഹോട്ടലിലെത്തിയ അമ്മയും മകളും ചേര്‍ന്നു കയ്യോടെ പിടികൂടി.അടിമാലിയിലെ ഹോട്ടലില്‍ ഇന്ന് വൈകിട്ട് ആറേകാലോടെയാണ് സംഭവം.പൂപ്പാറ തോണ്ടിമല എസ്റ്റേറ്റിലെ മാരിമുത്തുവിന്റെ മകന് രാജാ ( 27) യെ സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റു ചെയ്തു.
വണ്ടന്മേട് സ്വദേശികളായ സ്ത്രീയും മകളും ശുചി മുറിയില്‍ കയറുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ശുചി മുറിയിലെത്തിയ രാജാ കതകിനോടു ചേര്‍ന്ന് മൊബൈല്‍ ക്യാമറ സ്ഥാപിച്ചു പുറത്തിറങ്ങി.ആദ്യം ശുചിമുറിയില്‍ കയറിയ മകള്‍ കതകിനോടു ചേര്‍ന്ന് മൊബൈല്‍ ക്യാമറ വച്ചിട്ടുള്ളത് കണ്ടെത്തുകയും വിവരം മാതാവിനെ അറിയിക്കുകയായിരുന്നു.
ഇവര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ഉടന്‍ തന്നെ വിവരം പൊലീസിലറിയിക്കുകയായിരുന്നു.ഇതിനിടില്‍ സംഭവമറിഞ്ഞെത്തിയ പ്രകോപിതരായ നാട്ടുകാര്‍ രാജായെ കൈകാര്യം ചെയ്തു.പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.രാജ ഇവിടെ ജോലിക്കെത്തിയിട്ട് രണ്ട് ദിവസമേ അയിട്ടുള്ളെന്നാണ് ഹോട്ടലുടമ പൊലീസില്‍ നല്‍കിയിട്ടുള്ള വിവരം.സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments