ദോഹ: ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വീറ്റ് മെലന്‍ അധവ ശമാം പഴത്തില്‍ ലിസ്റ്റെറിയ എന്ന ബാക്ടീരിയ അടങ്ങിയിട്ടുള്ളതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് തത്കാലത്തേക്ക് പഴം ഉപയോഗിക്കെണ്ടെന്നും അറിയിച്ചിരുന്നു.
read also: കഴിക്കുന്നവര്‍ മരിക്കുന്നു: യു.എ.ഇ ഈ പഴം നിരോധിച്ചു
എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്വീറ്റ് മലന് യാതൊരു കുഴപ്പവുമില്ല, എത്രവേണമെങ്കിലും കഴിക്കാം. ഖത്തര്‍ നടത്തിയ ലാബ് പരിശോധനയില്‍ പഴത്തിന് യാതൊരു കുഴപ്പവുമില്ലെന്ന റിസള്‍ട്ടാണ് പുറത്തെത്തിയത്.
പഴത്തിനുള്ളില്‍ ലിസ്റ്റെറിയ ബാക്ടീരിയ അടങ്ങിയിട്ടുള്ളതായി സംശയിക്കുന്നതായി ഖത്തര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പഴം നിരോധിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. എന്നാല്‍ ലാബ് റിസള്‍ട്ട് പ്രകാരം പഴത്തിന് കുഴപ്പമൊന്നും ഇല്ലെന്നും എത്ര വേണമെങ്കിലും കഴിക്കാമെന്നുമാണ് ലാബ് നല്‍കുന്ന വിവരം.
Post Your Comments