ദുബായ്•ഓസ്ട്രേലിയയില്‍ നിന്നുള്ള ശമാം പഴം (റോക്ക് മെലന്‍-ഒരിനം മധുരമുള്ള മത്തന്‍) യു.എ.ഇ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും നീക്കം ചെയ്യാനും യു.എ.ഇ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിക വകുപ്പ് ഉത്തരവിട്ടു.
ഓസ്ട്രേലിയന്‍ ശമാം പഴത്തില്‍ (റോക്ക് മെലന്‍) ലിസ്റ്റെറിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഭക്ഷ്യസുരക്ഷ ഡയറക്ടര്‍ മജ്ദ് അല്‍ ഹെര്‍ബാവി പറഞ്ഞു. പഴം കഴിച്ച മൂന്ന് പേര്‍ ബാക്റ്റീരിയ ബാധമൂലം മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
12 പേരില്‍ ബാക്ടീരിയ ബാധ കണ്ടെത്തിയാതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തയിലെ പുരോഗതി മന്ത്രാലയം സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഡയറക്ടര്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മായം കലര്‍ന്നതും വ്യാജമായാതുമായ ഉത്പന്നങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതില്‍ മന്ത്രാലയത്തിനുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
മന്ത്രാലയത്തിനൊപ്പം അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, ദുബായ്,ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖുവൈന്‍, ഫുജൈറ മുനിസിപ്പാലിറ്റികളും തീരുമാനം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിപണികള്‍ നിരീക്ഷിക്കുന്നുണ്ട്.
മലിന രഹിതമായി പ്രഖ്യാപിക്കുന്നത് വരെ ഓസ്ട്രേലിയയില്‍ നിന്നുള്ള ശമാം പഴം രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല.
തിരിച്ചുവിളിക്കലിന് വിധേയമായ ഓസ്ട്രേലിയന്‍ ശമാം പഴം യു.എ.ഇ ഉപഭോക്താക്കള്‍ ഭക്ഷിക്കരുതെന്നും അവ തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Post Your Comments