KeralaLatest NewsNews

ഷുഹൈബ് വധം : കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ജസ്ല മാടശേരി

മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ജസ്ല മാടശേരി. ഷുഹൈബിന്റെ കൊലപാതക കേസ് സിബിഐയ്ക്ക വിടണമെന്നാവശ്യപ്പെപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയത്. ഷുഹൈബിന്റെ ഓര്‍മ്മകളെ അപമാനിച്ച തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ജസ്ല മാടശേരിയെ കഴിഞ്ഞ ദിവസം കെഎസ് യുവില്‍ നിന്നും പുറത്താക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജസ്ല കൊല്ലപ്പെട്ട ശുഹൈബിനെ അപമാനിച്ചെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് ഷുഹൈബ് കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നടത്തിയ രാപകല്‍ സമരത്തല്‍ അരങ്ങേറിയവരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ജസ്ല. രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാകുമ്പോള്‍ വെട്ടു കൊലയും സാധാരണമാവും, സ്വാഭാവികവും എന്ന ജസ്ലയുടെ ഫെസ്ബുക്ക് പോസ്റ്റാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദമായി മാറിയത്.

ജസ്ല മാടശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമകാലിക രാഷ്ട്രീയ ഭീകരതയെ കുറിച്ച് ഞാനെഴുതി. അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത എന്റെ സഹപ്രവര്‍ത്തകര്‍, ഞാന്‍ ശുഹൈബിനെ അപമാനിച്ചു, അവന്റെ ഓര്‍മ്മകളെ പുച്ഛിച്ചു, നിസാരവല്‍കരിച്ചു, സങ്കടം പ്രകടിപ്പിച്ചില്ല എന്നെല്ലാം കരഞ്ഞ് വിളിച്ച്, എന്നെ തെറി വിളിച്ച്, മുസ്ലിം ലീഗിന്റെ മൂട് താങ്ങി, ഫ്‌ലാഷ് മോബ് വിഷയത്തിലൊരുക്കി വെച്ച സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എടുത്ത് തന്നു.അതേ സഹപ്രവര്‍ത്തകര്‍ തന്നെയാണല്ലോ ഷുഹൈബിന്റെ ഓര്‍മ്മകള്‍ക്ക് മുന്നിലിരുന്ന് ആടിയും പാടിയും, സിനിമാറ്റിക് സ്റ്റെപ്പുകളിട്ടും, മ്യൂസിക്കിന്റെ അകമ്പടിയോടെ ദിക്‌റ് ചൊല്ലിയും, അവന്റെ ഓര്‍മ്മകളെ സ്മരിക്കുന്നത് എന്നോര്‍കുമ്പഴാ ഒരു റിലാക്‌സേഷന്‍’

38,39,40ആമത്തെ വെട്ട് വരേ നിങ്ങള് വെട്ടിയല്ലോ…കൂത്താടിക്കൊണ്ട്…
ആ ശുഹൈബിനെ..
പ്രിയ കോണ്‍ഗ്രസുകാരേ…
ആ ഖദറിന് ഒരു പാരമ്പര്യമുണ്ട്…
അത് കളങ്കപ്പെടുത്തല്ലേ..

shortlink

Related Articles

Post Your Comments

Related Articles


Back to top button