കാക്കനാട്: തന്റെ 3 കോടിയുടെ ആഡംബര കാറിന് പ്രിയ നമ്പർ കിട്ടാൻ 7 ലക്ഷം രൂപയാണ് പൃഥ്വിരാജ് ചെലവാക്കിയത്. തിങ്കളാഴ്ച എറണാകുളം ആര്.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C.N. 1 നമ്ബറിനായി രംഗത്ത് ഉണ്ടായിരുന്നത്.
also read:വിദ്യാർത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം: 48 കാരന് അറസ്റ്റില്‍
10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്മാറുകയായിരുന്നു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്ബര്‍ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്ബറിനു നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments