Latest NewsNewsInternationalgulf

ഫ്രീ സെക്‌സ് ഓഫര്‍ നല്‍കി ബ്ലോഗര്‍ യുവതി: പിന്നീട് സംഭവിച്ചത്

 

ബീജിംഗ്: ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്ത് ഫ്രീ സെക്‌സിന് ക്ഷണിച്ച യുവതിയെ പോലീസ് പിടികൂടി. 19 കാരിയായ ഖ്യാജിന്‍ യെയെ എന്ന പേരുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 19 കാരി ഏവരെയും ഫ്രീ സെക്‌സിന് ക്ഷണിച്ചത്.

ചൈനീസ് ബ്ലോഗറാണ് ഇത്തരത്തില്‍ വന്‍ ഓഫര്‍ മുന്നോട്ട് വെച്ചത്. സംഭവം വൈറലായതോടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സംഭവം. ഓണ്‍ലൈന്‍ വീഡിയോയിലൂടെയായിരുന്നു ബ്ലോഗറിന്റെ ക്ഷണം. താന്‍ താമസിക്കുന്ന ഹോട്ടലിന്റെ വിലാസവും ഫോണ്‍ നമ്പറും വീഡിയോയിലൂടെ യുവതി പറഞ്ഞു.

also read: നീലച്ചിത്ര നിര്‍മ്മാതാക്കളും ഹൈ ക്ലാസ് സെക്‌സ് റാക്കറ്റും പിടിയില്‍

ബിക്കിനി അണിഞ്ഞാണ് വീഡിയോയില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലുമാണ് യുവതി വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീഡിയോ കണ്ട ശേഷം നിരവധി പേര്‍ ഹോട്ടലില്‍ നേരിട്ട് എത്തിയെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പോലീസ് പറഞ്ഞു.

സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു. ഹോട്ടല്‍ ഉടമകളാണ് സംഭവം പോലീസിനെ അറിയിച്ചത്. ഹോട്ടലില്‍ എത്തി രണ്ട് മണിക്കൂറിനുള്ളിലായിരുന്നു യുവതിയുടെ പോസ്റ്റ്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button