ന്യൂഡല്‍ഹി: ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. ഞെട്ടെണ്ട സംഭവം സത്യമാണ്. വളര്‍ച്ചയെത്താത്ത 130 ഗ്രാം ഭാരമുള്ള ഇരട്ട കുട്ടികളെയാണ് ഏഴ് വയസുകാരി പ്രസവിച്ചത്. ഗുജറാത്തിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്.
വയറില്‍ മുഴ വളര്‍ന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് മാസം തുടര്‍ച്ചയായി മുഴ വളരുന്നത് കണ്ടതോടെ ഭയന്ന മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയ വിജയകരമായെന്നും കുട്ടിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ബ്രൂണത്തിനുള്ളില്‍ മറ്റൊരു ബ്രൂണം വളരുന്ന അവസ്ഥായായിരുന്നു കുട്ടിക്കെന്നും ഡോക്ടര്‍ വ്യക്തമാക്കി.
also read : ഗര്‍ഭാവസ്ഥയില്‍ അടികൂടുന്ന ഇരട്ട കുട്ടികള്‍ ; വീഡിയോ വൈറലാകുന്നു
ഇതുവരെ ആകെ ഇത്തരത്തില്‍ 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് 500,000 ജനനത്തില്‍ ഒന്ന് എന്നാണ് കണക്ക്. ഗുജറാത്ത് സിവിക് ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Post Your Comments