തിരുവല്ല: ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ദുബൈയില്‍ ജോലിയുള്ള പ്രജീഷ് മൂന്ന് ആഴ്ച മുമ്പാണ് അവധിക്ക് നാട്ടില്‍ എത്തിയത്.
also read: ദുബൈയില്‍ പ്രവാസി യുവതി ജീവനൊടുക്കി, കാരണം അറബ് കാമുകന്
ഇന്നലെയാണ് സംഭവം. കൊളുത്തില്‍ കുരുങ്ങി ചൂണ്ടയും വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മീനിനൊപ്പം ആറിന്റെ എതിര്കര വരെ പ്രജീഷ് നീന്തി എത്തിയിരുന്നു. കരയ്ക്ക് ഒന്നര മീറ്റര്‍ അകലെ എത്തിയപ്പോഴേയ്ക്കും കിതച്ച് വെള്ളത്തില്‍ താഴുകയായിരുന്നു. അഗ്നിശമനസേന എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് നിരണം പുറന്തടമാലിയില്‍ സന്തോഷ് മുങ്ങി തപ്പിയപ്പോള്‍ ആദ്യം ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ കിട്ടി. 13 കിലോയിലധികമുള്ല തൂക്കമുള്ള കട്ലയായിരുന്നു ചൂണ്ടയില്‍ കുരുങ്ങിയത്.
Post Your Comments