Latest NewsIndiaNews

അമ്മായിയച്ഛനെ അടിച്ച് കൊന്ന് യുവതി, പിന്തുണച്ച് ഭര്‍ത്താവ്, കാരണം ഇതാണ്‌

ലക്‌നൗ: അമ്മായിയച്ഛനെ അടിച്ച് കൊലപ്പെടുത്തി യുവതി. രണ്ട് വ്യത്യസ്ത ദിവസങ്ങളില്‍ ഭര്‍തൃപിതാവ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഇയാളെ 26കാരിയായ യുവതി കൊലപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ മധോതാണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വടി ഉപയോഗിച്ചാണ് യുവതി ഇയാളെ അടിച്ചു കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ഇതിന് പിന്തുണയും നല്‍കി. കൊലയ്ക്ക് ശേഷം ദമ്പതികള്‍ പോലീസില്‍ എത്തി കീഴടങ്ങി.

also read: യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച് പ്രവാസി, കേസില്‍ വിചാരണ ആരംഭിച്ചു

ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ വെള്ളിയാഴ്ചയാണ് ആദ്യമായി യുവതിയെ അമ്മായിയച്ഛന്‍ പീഡിപ്പിക്കുന്നത്. പിന്നീട് വീണ്ടും പീഡിപ്പിച്ചു. യുവതിയെ അച്ഛന്‍ പീഡിപ്പിക്കുന്ന കണ്ടാണ് ഭര്‍ത്താവ് വീട്ടിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു.

യുവതിയെ വൈദ്യ പരിശോധനയ്ക്ക് അയച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യ നാല് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button