ഡര്ബന്: പൊതുവെ മാന്യന്മാരുടെ കളി എന്നാണ് ക്രിക്കറ്റിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ ഈ മാന്യതവിട്ടുള്ള പെരുമാറ്റം കളിക്കളത്തില്‍ കാണാറുണ്ട്. ഓസ്ട്രേലിയന്‍ ടീം അംഗങ്ങള്‍ കളികളിലൊക്കെ തന്നെ സ്ലെഡ്ജിംഗിലൂടെ എതിര്‍ടീമുമായി ഏറ്റു മുട്ടാറുണ്ട്. സ്ലെഡ്ജിംഗിലൂടെ എതിര് ടീമിനെ മാനസികമായി തകര്‍ക്കുക എന്നതാണ് ഓസ്ട്രേലിയയുടെ മുഖ്യ ഉദ്ദേശം.
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഡര്ബന് കിംഗ്സ്മെഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഒരു വിക്കറ്റ് അകലെയാണ് ഓസ്ട്രേലിയന്‍ വിജയം. എന്നാല്‍ ഈ മത്സരത്തിനിടയ്ക്ക് ഇരു ടീം അംഗങ്ങളും ഏറ്റുപ മുട്ടുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. എന്നാല്‍ കളിക്കളത്തിന് പുറത്താണിത്.
also read: ഗാലറിയിലിരുന്ന് ക്രിക്കറ്റ് കണ്ട കാണിക്ക് ലഭിച്ചത് 24 ലക്ഷം, കാരണം ഇതാണ്
ടീ ബ്രേക്കിന്റെ സമയത്താണ് സംഭവം. ദക്ഷിണാഫ്രിക്കന്‍ താരം ക്ലിന്റന് ഡീകോക്കും ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും തമ്മിലാണ് വഴക്കുണ്ടായത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നതിന്റെയും സഹതാരങ്ങള്‍ ഇരുവരെയും പിടിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
Post Your Comments