Latest NewsNewsGulf

ഒരു യുവതിയുടെ വാട്സ്ആപ്പ് അധിക്ഷേപക്കേസില്‍ യു.എ.ഇ കോടതിയുടെ തീരുമാനം ഇങ്ങനെ

അബുദാബി•സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഒരു യുവതിയ്ക്കെതിരേ ഫയല്‍ ചെയ്ത സൈബര്‍ കുറ്റകൃത്യ കേസ് അബുദാബി പ്രാഥമിക കോടതി തള്ളി.

കേസ് ഫയല്‍ ചെയ്യുന്നതിന് 3 മാസം മുന്‍പാണ്‌ കേസിനാസ്പദമായ അധിക്ഷേപം നടക്കുന്നതെന്നും അതുകൊണ്ട് സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 10, പാരഗ്രാഫ് 2 പ്രകാരം കേസ് അനുവദനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്.

കേസിനെക്കുറിച്ച്

ഒരു യുവതി തന്റെ സുഹൃത്തിനെ വാട്സ്ആപ്പില്‍ അധിക്ഷേപിച്ചു എന്നാണ് കേസ്.

അധിക്ഷേപത്തിന് ഇരയായ യുവതി സംഭവം കോടതിയില്‍ എത്തിച്ചെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് മൂലം അസാധുവാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button