Latest NewsNewsLife Style

മുഖത്തെ നിറവ്യത്യാസങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ

ഒരു ബൗളിൽ 2 സ്പൂൺ ഓട്സ് എടുക്കുക. ഇതിലേക്ക് 2 -3 സ്പൂൺ ചൂട് വെള്ളവും അര സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക.ഇത് പ്രശ്‌നമുള്ള ചർമ്മത്തിൽ പുരട്ടി 5 മിനിട്ടിനു ശേഷം നനഞ്ഞ കൈ കൊണ്ട് മസ്സാജ് ചെയ്യുക.അതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക

വെർജിൻ വെളിച്ചെണ്ണ കൈയിലെടുത്തു നന്നായി തിരുമി ചൂടാക്കുക. ഈ എണ്ണ ചർമ്മത്തിൽ പുരട്ടുക. 5 -10 മിനിറ്റ് കഴിയുമ്പോൾ ചർമ്മം ഇത് ആഗീരണം ചെയ്തു കഴിയും.ഇത് ദിവസവും 2 -3 പ്രാവശ്യം ചെയ്യുക

read also: സ്ത്രീകൾ മുഖം ഷേവ്‌ ചെയ്‌താൽ പ്രയോജനങ്ങൾ അനവധി

കറ്റാർവാഴ മുറിച്ചു ജ്യൂസ് എടുക്കുക.ഇവ വിരലുകൊണ്ട് ചർമ്മത്തിൽ നന്നായി പുരട്ടുക.അര മണിക്കൂറിനു ശേഷം സാധാരണം വെള്ളത്തിൽ കഴുകിക്കളയുക.ഇത് ആഴ്ചയിൽ 2 -3 തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും.

ഗ്രീൻ ടീ ബാഗ് ഒരു കപ്പ് ചൂട് വെള്ളത്തിൽ 10 മിനിറ്റ് മുക്കി വയ്ക്കുക.ടീ ബാഗ് മാറ്റിയ ശേഷം അതിലേക്ക് കുറച്ചു അരിമാവ് ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക.ഇത് ചർമ്മത്തിൽ പുരട്ടി 15 -20 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button