മക്ക ; ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു. മേലാറ്റൂർ എടയാറ്റൂരിലെ പാലത്തിങ്ങൽ മോയിൻ (80) ആണു മക്കയിൽ മരിച്ചത്. കഴിഞ്ഞ 19ന് ആണ് എടയാറ്റൂരിൽനിന്ന് മോയിനും ഭാര്യയുമടങ്ങുന്ന തീർഥാടക സംഘം ഉംറ നിർവഹിക്കാൻ പോയത്. ശേഷം മടക്കയാത്രയ്ക്ക് ഒരുങ്ങവെ പനി ബാധിച്ച് മോയിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കബറടക്കം മക്കയിൽ. മുഹമ്മദ്, അബ്ദുൽ ഷുക്കൂർ, സെയ്തലവി (മൂവരും കുവൈത്ത്), അബ്ദുൽ ബാരി, ഷംസുദ്ദീൻ ഫൈസി, ഹഫ്സത്ത്, ആസ്യ എന്നിവർ മക്കൾ. മരുമക്കൾ:, അഷറഫ്, അക്ബർ, ഷഹർബാനു, ഷഹർബാനു, സുബൈദ, റംലത്ത്, ഷംല.
ALSO READ ;സൗദിയിൽ മാറ്റത്തിന്റെ മാരത്തോൺ: രണ്ടായിരത്തോളം വനിതകൾ പങ്കെടുത്തു
Post Your Comments