Latest NewsNewsIndia

മേഘാലയയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ

ഷില്ലോങ്ങ്: മേഘാലയയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എൻപിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ 21 അംഗങ്ങളുള്ള കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതിന് ഗവർണറെ കണ്ടുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായില്ല. ഇതോടെയാണ് എൻ ഡി എ ക്ക് അവസരം തെളിഞ്ഞത്. ആറാം തീയതി രാവിലെ 10.30ന് ആണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ.

എൻഡിഎയ്ക്ക് പിന്തുണ നൽകുന്ന എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും (എന്‍.പി.പി) 6 സീറ്റുകളുള്ള യുഡിപിയും ഒരു സ്വതന്ത്ര എംഎല്‍എയും എൻഡിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ രണ്ട് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി മുന്നണിയ്ക്ക് ലഭിക്കും. ബിജെപിയ്ക്ക് രണ്ട് സീറ്റുകളാണുള്ളത്. ഇതോടെ നാല് സംസ്ഥാനങ്ങളും എൻ ഡി എ യുടെ ഭരണത്തിൻകീഴിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button