
ക്വാലലംപുർ: വിമാനത്തിൽ നഗ്നനായി യുവാവിന്റെ അശ്ലീല പ്രദർശനം. ശനിയാഴ്ച ക്വാലലംപുരിൽനിന്ന് ബംഗ്ലദേശിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയരുന്നതിന് പിന്നാലെ വസ്ത്രങ്ങൾ അഴിച്ച് ലാപ്ടോപ്പിൽ അശ്ലീല സിനിമകൾ കാണുകയായിരുന്നുവെന്നാണ് സൂചന. വിമാന ജോലിക്കാരുടെ അഭ്യർഥന മാനിച്ചു ഇയാൾ വീണ്ടും വസ്ത്രം ധരിക്കുകയായിരുന്നു.
Read Also: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ദുബായ്
എന്നാൽ ഇയാൾ വനിതാ ജീവനക്കാരെ ആശ്ലേഷിക്കാൻ ശ്രമിച്ചതോടെ പ്രശ്നം വഷളാകുകയായിരുന്നു. പിന്നീട് ജീവനക്കാരിയെ ആക്രമിക്കാനും ഇയാൾ ശ്രമിക്കുകയുണ്ടായി. തുടർന്ന് ജീവനക്കാരും സഹയാത്രികരും ചേർന്ന് യുവാവിനെ കീഴ്പ്പെടുത്തി കൈകൾ തുണികൊണ്ടു കെട്ടിവെക്കുകയും ധാക്കയിലെത്തി പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.
Post Your Comments