കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ദുബായിലെ കുറ്റകൃത്യങ്ങളിൽ 38 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ട്. കുറ്റാന്വേഷണ വിഭാഗം ഉപമേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മസൗരിയാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ട് പ്രകാരം 2018ന്റെ അവസാനത്തോടെ തന്നെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പരമാവധി കുറയ്ക്കാനാകുമെന്നാണ് സൂചന.
Read Also: നിയമ നടപടിക്കൊരുങ്ങി ആശുപത്രി മാനേജ്മെന്റുകൾ
ഡ്രഗ് കേസുകളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ആന്റി ക്രൈം ഡിപ്പാർട്മെന്റ് തുടങ്ങിവെച്ച യുഎഇയിലെ ആദ്യത്തെ പോലീസ് ഡിപ്പാർട്മെന്റാണ് ദുബായിലേതെന്നും ഖലീല്‍ ഇബ്രാഹിം പറയുകയുണ്ടായി. യുഎഇയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ ദുബായ് പോലീസ് പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments