KeralaLatest NewsNews

മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കാനം

തിരുവനന്തപുരം: എ.ഐ.വൈ.​എഫ് കൊടി കണ്ടിടത്തെല്ലാം കൊണ്ട് കുത്തുകയാണെന്ന് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ രംഗത്ത്. കൊടി കുത്തുന്നതല്ല,​ ആത്മഹത്യയാണ് കുറച്ച് കൊണ്ടു വരേണ്ടത്. നിയമവിരുദ്ധമായി വയൽ നികത്തിയതിനെ തുടർന്നാണ് എ.ഐ.വൈ.എഫ് സമരം ചെയ്തത്. വയൽ നികത്തൽ നിയമലംഘനമാണെങ്കിൽ കൊടിയും നാട്ടാൻ അവകാശമുണ്ട്. സുഗതന്റെ മരണം എ.ഐ.വൈ.എഫ് കൊടി നാട്ടിയതു കൊണ്ടാണെന്ന് കരുതുന്നില്ലെന്നും കാനം പറഞ്ഞു.

കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികൾക്കും ബാധകമാണെങ്കിൽ സി.പി.ഐ അത് അംഗീകരിക്കുമെന്ന് കാനം പറഞ്ഞു. എ.ഐ.വൈ.എഫ് കൊടി കുത്തിയതു കൊണ്ടാണ് പ്രവാസി ആത്മഹത്യ ചെയ്തതെങ്കിൽ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. അത് എവിടെയെങ്കിലും കൊണ്ടുചെന്ന് നാട്ടുന്നത് ശരിയല്ല. ഏത് പാർട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button