KeralaLatest NewsNews

മുന്‍ യുഡിഎഫ് മന്ത്രിമാര്‍ ചികിത്സാ ചിലവിനത്തില്‍ കൈപറ്റിയത് ലക്ഷങ്ങള്‍

തിരുവനന്തപുരം : ചികില്‍സാ ചിലവ് മടക്കി വാങ്ങിയ പേരില്‍ മുന്‍ യു ഡിഎഫ് സര്‍ക്കാരിലെ പല മന്ത്രിമാരും കൈപറ്റിയത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്.

യു ആര്‍.പ്രദീപ് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ ചികിത്സാചിലവുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ തുക ചികിത്സാചെലവ് മടക്കി വാങ്ങലിലൂടെ കൈപ്പറ്റിയത് മുന്‍ പഞ്ചായത്ത് സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി എം.കെ മുനീറാണ്.18,44211 രൂപയാണ് മുനീര്‍ കൈപ്പറ്റിയത്.

മുന്‍ വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബ് കണ്ണട വാങ്ങിയ ഇനത്തില്‍ മാത്രം റീ ഇമ്പേഴ്‌സ്‌മെന്റായി 23,100 രൂപ കൈപറ്റി.

മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എം മാണി ചികില്‍സാ ചിലവായി കൈപ്പറ്റിയിരിക്കുന്നത്16,30494 രൂപയാണ്. മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല 14,14532 രൂപയാണ് മടക്കി വാങ്ങിയത്.

മുന്‍ സാംസ്‌കാരിക ഗ്രാമവികസന മന്ത്രി കെ സി ജോസഫ് 12,33555 രൂപ മടക്കി വാങ്ങി നാലാം സ്ഥാനത്തുണ്ട്.കണ്ണടയ്ക്കായി മാത്രം 4,495 രൂപയും കെ സി ജോസഫ് കൈപറ്റി.

മുന്‍ സഹകരണമന്ത്രി സിഎന്‍. ബാലകൃഷ്ണന്‍ 9,93274 രൂപയും മുന്‍ പൊതു മരാമത്തു വകുപ്പ് മന്ത്രി വികെ. ഇബ്രാഹിം കുഞ്ഞ് 924786 രൂപയും കൈപ്പറ്റി.

അഞ്ചോളം മന്ത്രിമാര്‍ 5 ലക്ഷത്തില്‍ കൂടുതല്‍ രൂപ ചികിത്സ ചിലവിനത്തില്‍ മടക്കി വാങ്ങിയിട്ടുണ്ട്.

അതേ സമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈപ്പറ്റിയത് വെറും 1,12,018 മാത്രമാണ്.

കഴിഞ്ഞ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വിഎസ്.ശിവകുമാറാണ് ഏറ്റവും കുറവ് തുക മടക്കി വാങ്ങിയിരിക്കുന്നത്.18617 രൂപ മാത്രമാണ് ശിവകുമാര്‍ മടക്കിവാങ്ങിയത്.

shortlink

Post Your Comments


Back to top button