ഉത്കണ്ഠരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ആധുനികവത്കരണത്തിന്റെ ഭാഗമായി നമ്മുടെ കുടുംബസൗഹൃദബന്ധങ്ങളില്‍ വരുന്ന രൂപാന്തരമാണ് ഈ അസുഖത്തിന് ഒരു പ്രധാനകാരണമാകുന്നതെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്കണ്ഠയെ സ്വയം ഇല്ലാതാക്കാവുന്നതാണ്. തുടക്കത്തിലേ ശ്രദ്ധിക്കുകയാണെങ്കില്‍. മാനസിക സമ്മര്‍ദ്ദങ്ങളാണ് പലപ്പോഴും ഇത്തരം രോഗങ്ങളിലേക്ക് എത്തിക്കുന്നത്. നാഡിവ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ക്ക് ആധാരം. ചില ഭക്ഷണങ്ങള്‍ക്ക് ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനാകുമെന്നാണ് പഠനം.
read also: കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
പച്ചക്കറികളില്‍ തന്നെ പച്ച നിറത്തിലുള്ളവയാണ് ഉത്കണ്ഠയുള്ളവര്‍ക്ക് ഏറ്റവും ഉചിതമായത്. കൂടാതെ അണ്ടിപ്പരിപ്പ്, സൂര്യകാന്തി വിത്ത്, യീസ്റ്റ് തുടങ്ങിയ ചില ഭക്ഷണങ്ങള്‍ക്ക് ഈ രോഗത്തെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടത്രേ. ജീവകം ബി, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ നാഡീവ്യൂഹത്തിന്റെ ക്രമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നവയാണ്.
Post Your Comments