വാഷിങ്ടണ്‍: കാലിൽ നിറയെ കുമിളകളുമായാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് ചികിത്സയ്‌ക്കെത്തിയത്. മാംസം ഭക്ഷിച്ച് വളരുന്ന ഒരു തരം ബാക്ടീരിയയായിരുന്നു റൗളിന്റെ കാല്‍പാദത്തില്‍ ഉണ്ടായിരുന്നത്. ശരീരത്തില്‍ പ്രവേശിച്ച ശേഷം മൃദുകോശങ്ങളെ നശിപ്പിക്കുന്ന ഇത്തരം ബാക്ടീരിയകള്‍ വളരെ പെട്ടന്ന് തന്നെ ശരീരം മുഴുവന്‍ വ്യാപിക്കുകയും ആളുടെ മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുമെന്ന് കണ്ടെത്തിയതോടെ പരിശോധിച്ച ശേഷം ഡോക്ടര്‍ കാല്‍പാദം മുറിച്ചുമാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.
Read Also: അനധികൃത ചികിത്സാ ചെലവ്: കെ.കെ ശൈലജയ്‌ക്കെതിരെ അന്വേഷണം ഉണ്ടാകും
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് റൗളിന്റെ കാല്‍പാദം മുറിച്ചുമാറ്റിയത്. ഉപ്പിന്റെ അംശമുള്ള വെള്ളത്തില്‍ നിന്നാണ് ഈ ജീവികൾ ശരീരത്തിൽ കേറുന്നത്. മുറിവുകളിലൂടെ ഇവ വേഗം ഉള്ളിലെത്തും.
Post Your Comments