ആലപ്പുഴ: അംഗീകാരമില്ലാത്തതിന്റെ പേരില്‍ ആറായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾക്ക് പൂട്ടുവീഴുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഈമാസം 31ന് പൂട്ടണമെന്നു കാട്ടി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കഴിഞ്ഞ ഡിസംബറില്‍ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞമാസം 20-ന് വീണ്ടും നോട്ടീസ് നൽകിയതോടെ സ്കൂള്‍ മാനേജുമെന്റുകളുടെ സംഘടനകള്‍ സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു.
Read Also: സിവില്‍ പോലീസ് ഓഫീസറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകൾ പൂട്ടുന്നത്. സ്കൂളിന് അംഗീകാരമുണ്ടെങ്കില്‍ അറിയിക്കണമെന്നും അല്ലാത്തപക്ഷം 2017 -18 അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനുമാണ് നിർദേശിച്ചിരിക്കുന്നത്.
Post Your Comments