മുംബൈ: നഗരത്തിലെ മാലിന്യം നിറഞ്ഞ ഓടയില്‍ നിന്ന് നാലടി നീളമുള്ള മുതലയെ പിടികൂടി. മുളണ്ടില് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ ഓടയില്‍ നിന്നുമാണ് മുതലയെ കണ്ടെത്തിയത്. മൃഗസംരക്ഷണ സംഘടനയായ റെസ്ക്യുഗ് അസോസിയേഷന് ഫോര്‍ വൈല്‍ഡ്ലൈഫ് വെല്‍ഫെയര്‍(ആര്.എ.ഡബ്ല്യു.ഡബ്ല്യു) സംഘടനയെ നാട്ടുകാർ വിവരമറിയിക്കുകയും അധികൃതരെത്തി മുതലയെ പിടികൂടുകയുമായിരുന്നു.
Read Also: കാഡ്ബെറി മിഠായി കഴിച്ച അഞ്ചുവയസുകാരി മരിച്ചു
പിടികൂടിയ മുതലയ്ക്ക് 4.4 അടി നീളവും 8.8 കിലോഗ്രാം തൂക്കവുമുണ്ടെന്ന് ആര്.എ.ഡബ്ല്യു.ഡബ്ല്യു മേധാവി പവന് ശര്‍മ അറിയിച്ചു. മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ മുംബൈയിലെ ഗാന്ധി നാഷണല്‍ പാര്‍ക്കിലെ തുള്‍സി, വിഹാര്‍ തടാകങ്ങളിൽ നിന്ന് ഇവ ഒഴുകി എത്തിയതാകാമെന്നാണ് സൂചന.
Post Your Comments