![civil police officer death](/wp-content/uploads/2018/03/police-officer-death-1.jpg)
തിരുവനന്തപുരം: എ ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസറും പോലീസ് ഡ്രാമാ ട്രൂപ്പില്‍ അംഗവുമായ ആര്യനാട് കൂട്ടായണിമൂട് കാട്ടുവീട്ടില്‍ പൊന്നപ്പന്‍ ആചാരിയുടെ മകന്‍ വിജയകുമാറിനെ (38) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read:സൗദിയിലെ കടലിൽ മുങ്ങിത്താണ ഇന്ത്യൻ വിദ്യാർഥിയെ രക്ഷപ്പെടുത്തി
വിജയകുമാറിനെ വീട്ടിലെ കിടപ്പുമുറിയിൽ തിങ്കളാഴ്ച രാവിലെയോടെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും. നേരത്തെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുമങ്ങാട് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രേവതിയാണ് ഭാര്യ.
Post Your Comments