Latest NewsKerala

സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വെച്ച് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്

ആര്യനാട്: സ്‌കൂള്‍ കുട്ടികള്‍ക്കുമുന്നില്‍വെച്ച് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് പ്രശ്‌നം നടന്നത്.

സംഘര്‍ഷത്തില്‍ മൂന്നു സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ചതായി ആരോപിച്ചു ആര്യനാട് ലോക്കല്‍ കമ്മറ്റി പ്രദേശത്തു ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടകനായ ചടങ്ങില്‍ സ്വാഗതം പറയുന്നതിനായി കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശാമില ബീഗത്തൊണ് തീരുമാനിച്ചിരുന്നത്.

സ്വാഗതം പറയാനായി ശാമില ബീഗം വേദിയിലെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായെത്തി. സ്‌കൂള്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹന്‍ സ്വാഗതം പറയണമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. തുടര്‍ന്നു സ്വാഗതപ്രസംഗം ഒഴിവാക്കി ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷവും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button