ബിലാസ്പൂര്‍•ഛത്തിസ്ഗഡിലെ ബിലാസ് പൂര് ജില്ലയില്‍ പ്രാദേശിക നേതാവിന്റെ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് 18 കാരനായ യുവാവ് മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സുനില്‍ എന്ന് വിളിക്കുന്ന ബില്ലു ശ്രിവാസ് (40) റാംബച്ചന് സിംഗ് താക്കൂര്‍ എന്ന ഗുഡ്ഡ (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിലാസ്പൂരിലെ ലാല്ഖഡന് പ്രദേശത്തെ ഒരു ചത്വരത്തില്‍ ചന്ദ്ര പ്രകാശ് സൂര്യ എന്ന ബി.ജെ.പി നേതാവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ ഗുഡ്ഡ, ദുര്‍ഗേഷ് സൂര്യവന്‍ഷി എന്ന യുവാവിനെ വെടിവെച്ചുവന്നുവെന്നാണ് ആരോപണം. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവമെന്നും ബിലാസ്പൂര്‍ അഡീഷണല്‍ എസ്.പി നീരജ് ചന്ദ്രാകര്‍ പറഞ്ഞു.
ചന്ദ്ര പ്രകാശ് സൂര്യ, ഭരണകക്ഷിയായ ബി.ജെ.പിയുടെ പട്ടിക ജാതി വിഭാഗത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റ് ആണ്. ഇദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് അനുയായികള്‍ ഒത്തുകൂടിയത്.
നൃത്തം ചെയ്യുന്നതിനിടയിൽ ബില്ലു അനധികൃതമായി നിർമിച്ച തന്റെ നാടൻ തോക്ക് പുറത്തെടുക്കുകയായിരുന്നു. ഈ തോക്ക് ഉപയോഗിച്ച് ഇയാളുടെ സുഹൃത്തായ ഗുഡ്ഡ യുവാവിനു നേരെ നിറയൊഴിക്കുകയായിരുന്നു.
സൂര്യവന്‍ഷിയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ വകുപ്പ് 302 (കൊലപാതകം) പ്രകാരവും ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments