Latest NewsNewsIndia

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കാമുകനെ രക്ഷിക്കാൻ കാമുകിയുടെ ശ്രമം

മീററ്റ്: കായികതാരം പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കാമുകനെ രക്ഷിക്കുന്നതിന് ആസിഡ് ആക്രമണം വ്യാജമായി കെട്ടിച്ചമച്ചു. വ്യാജ ആസിഡ് ആക്രമണം കെട്ടിച്ചമച്ചത് ശാലു എന്ന ബോക്‌സിംഗ് താരവും ശാലുവിന്റെ സുഹൃത്തും റസ്ലിംഗ് താരവുമായ ഗരിമയും ചേര്‍ന്നാണ്. ഇരുവരും ഫെബ്രുവരി 28നാണ് തങ്ങള്‍ ആസിഡ് ആക്രമണത്തിനിരയായെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ഇരുവരുടേയും മുഖത്ത് വീണത് താരതമ്യേന ഗാഢത കുറഞ്ഞ ആസിഡാണ്. ഇത് പോലീസിന് സംശയമുളവാക്കി. ആസിഡ് ആക്രമണം വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്. തന്റെ സുഹൃത്തുമായി ചേര്‍ന്ന് ആസിഡ് ആക്രമണം ആസുത്രണം ചെയ്ത് നടപ്പിലാക്കിയത് സോണി കുമാരി എന്ന യുവതിയെ കുടുക്കുന്നതിനും ജയിലില്‍ കിടക്കുന്ന കാമുകനെ രക്ഷിക്കുന്നതിനുമാണ് ശാലു.

read also: ക്ഷേത്രത്തില്‍ നിന്നും എത്താന്‍ വൈകിയതിന് അമ്മയുടെ കാമുകന്റെ വക 14കാരന് ക്രൂര പീഡനം

ശാലുവും ഗരിമയും പരാതി നല്‍കിയത് സോണി കുമാരിയും ബന്ധുവായ യുവാവും ചേര്‍ന്ന് ആസിഡ് ആക്രമണം നടത്തിയെന്നാണ്. എന്നാല്‍ സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് ബന്ധുവായ യുവാവ് വീട്ടിലുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാര്‍ ആസിഡ് ആക്രമണം വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button