അഗര്‍ത്തല: സിപിഎമ്മിന്റെ കുത്തകയായിരുന്ന ത്രിപുരയെ അടപടലം ചുരുട്ടികൂട്ടി എടുത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപി. കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന ത്രിപുരയില്‍ മോഹതുല്യമായ ജയമാണ് ബിജെപി നേടിയത്. 59 സീറ്റുകളില്‍ 43 സീറ്റുകളും ബിജെപി തൂത്ത് വാരി. സിപിഎമ്മിനാകട്ടെ 16 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ്് ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല.
ത്രിപുരയില്‍ ബിജെപി സ്വന്തമാക്കിയ ഐതിഹാസിക വിജയത്തിന് പിന്നിലുള്ള മഹത്തായ ഒരു ത്യാഗത്തെ കുറിച്ചുള്ള ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത്. രാജേഷ് നാദാപുരം എന്ന പ്രവര്‍ത്തകന്റെ ശബ്ദമാണ് ഇപ്പോള്‍ ശ്രദ്ധപിടിച്ചിരിക്കുന്നത്.
ത്രിപുരയില്‍ ബിജെപിയുടെ ഈ അത്യുജ്ജ്വല വിജയത്തിന്റെ സത്യമെന്ത് എന്ന ചോദ്യത്തോടെയാണ് ശബ്ദസന്ദേശം ആരംഭിക്കുന്നത്. അഡല്‍ബിഹാരി വാജ്‌പേയ് എന്ന ആര്‍എസ്എസിന്റെ പ്രചാരകന്‍ ഈ രാഷ്ട്രം ഭരിക്കുന്ന സമയത്ത് വനവാസി കല്യാണാശ്രമത്തിന്റെ കാര്യാലയത്തില്‍ നിന്നും ആര്‍എസ്എസിന്റെ മൂന്ന് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കൊന്നൊരു പ്രചാരകനെയും ഒരു സംസ്ഥാന ചുമതല വഹിക്കുന്ന ആളെയും ജില്ല ചുമതല വഹിക്കുന്ന മൂന്ന് പ്രവാചകന്മാരെയും ഇന്നത്തെ ബിജെപിയുടെ സഖ്യകക്ഷിയായ ത്രിപുരയുടെ ലിബറേഷന്‍ പാര്‍ട്ടി ഓഫ് ത്രിപുര തട്ടിക്കൊണ്ട് പോയി.
അവരെ വെച്ചുകൊണ്ട് വാജ്‌പേയ് സര്‍ക്കാരുമായി വിലപേശി. എന്നാല്‍ ഒരു കണ്ടീഷന്‍ പോലും രാഷ്ട്രത്തിനെതിരെ അംഗീകരിക്കുവാന്‍ ആര്‍എസ്എസിന്റെ പ്രചാരകന്മാരോ സംഘടനയോ തയ്യാറായില്ല. ആ മൂന്ന് ധീരന്മാരായ പ്രവാചകന്മാരെയും വെട്ടി നുറുക്കി കൊന്ന് കളഞ്ഞു. അന്ന് ആര്‍എസ്എസും ബിജെപിയും എടുത്ത ഒരു തീരുമാനമുണ്ട്, രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് എതിരെ രണ്ട് തരത്തില്‍ നേരിടാന്‍ കഴിയും. ഒന്ന് ആയുധത്തിലൂടെ അവരെ ഇല്ലായ്മ ചെയ്യാം. മാവോയിസ്റ്റ് കള്‍ക്ക് മുന്നിലും ഇസ്ലാമിക് തീവ്രവാദത്തിന് മുന്നിലും അഹിംസ സിദ്ധാന്തവും സമാധാന സിദ്ധാന്തവും വിജയിക്കാത്തത് കൊണ്ട് അവരെ ഭാരതത്തിന്റെ സൈന്യം ആയുധ ശക്തികൊണ്ട് നേരിട്ടില്ലാതാക്കുന്നു.
എന്നാല്‍ ത്രിപുരയില്‍ ഈ പറയുന്ന കക്ഷികള്‍ ഉണ്ടായത് അവര്‍ ഭീകരന്മാരായി ജനിച്ചതുകൊണ്ടല്ല. 35 വര്‍ഷമായി ത്രിപുരയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഭരിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്‍ അട്ടപ്പാടിപോലെ ആക്കിതീര്‍ത്തു അതിലും ദയനീയമായ രീതചിയില്‍ അവിടുത്തെ പട്ടിണി പാവങ്ങള്‍ ആദിവാസി ഊരുകളില്‍ ഉണ്ടായപ്പോള്‍ അവര്‍ക്ക് ആയുധം എടുക്കേണ്ടി വന്നതാണ്. ആ ആയുധ സമരം പിന്നീട് തീവ്രവാദപ്രസ്ഥാനമായി വളര്‍ന്നതാണ്. എന്നാല്‍ ബിജെപി തീരുമാനിച്ചു അവരെ ദേശീയ ധാരയില്‍ ലയിപ്പിക്കണം അതിന് ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ ഇക്കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രചാരകന്മാര്‍ നടത്തിയ ബഹീരത പ്രയത്‌നത്തിന്റെ പരിണിത ഫലമാണ് ഈ 41 സീറ്റുകള്‍.
ഒരു സുപ്രഭാദത്തില്‍ ഉണ്ടായതല്ല മറിച്ച്് അനേക പ്രചാരകന്മാരുടെ ജീവന്‍കൊടുത്തിട്ടാണ് ഇന്ന് നാം കാണുന്ന ഈ വിജയം അവിടെ നേടിയിരിക്കുന്നത്. ജമ്മുകശ്മീരില്‍ പിഡിപി എന്ന് പറയുന്ന കക്ഷി രാഷ്ട്രത്തിനെതിരായിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആ ചുഷ്‌കോണ മത്സരത്തില്‍ 28 സീറ്റുമായി പിഡിപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. രണ്ടാമത് കക്ഷിയായി 25 സീറ്റില്‍ ബിജെപി വന്നപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ചേര്‍ന്ന് ജമ്മു കശ്മീര്‍ ഭരിച്ചാല്‍ ദേശീയതയ്‌ക്കെതിരെ ധാരാളം അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയപ്പോഴാണ് പിഡിപിയെ കൂടെ കൂട്ടിക്കൊണ്ട് ഇന്ന് 12 മന്ത്രിമാരും ഉഫമുഖ്യമന്ത്രിയുമടക്കം ജമമ്മുകാശ്മീര്‍ ദേശീയധാരയിലേക്ക് ലയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി.
അതായത് രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഒരുഭാഗത്ത് ആയുധം കൊണ്ട് സൈന്യം നേരിടുമ്പോള്‍ മറുഭാഗത്ത് ദേശീയത എന്ന ആയുധവുമായി എല്ലാവരെയും സമന്വയിപ്പിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ആരും തിരിഞ്ഞു നോക്കില്ലായിരുന്നു. 60 വര്‍ഷം ഭരിച്ച് കോണ്‍ഗ്രസിനെ ഈ സംസ്ഥാനങ്ങള്‍ യാതൊരു വിഷയവുമല്ലായിരുന്നു. കാരണം അവിടെ ആകെ വരുന്നത് 20-ഓളം ലോകസഭ സീറ്റുകളാണ്. 540 ലോകസഭ സീറ്റുകളില്‍ 20 ശ്രദ്ധിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന തരംതാണ രാഷ്ട്രീയമായിരുന്നു കോണ്‍ഗ്രസിന്റേത് എങ്കില്‍ നരേന്ദ്ര മോഡിക്കും അഡല്‍ബിഹാരി വാജ്‌പേയ് തുടങ്ങിയ ആര്‍എസ്എസ് പ്രചാരകന്മാര്‍ക്ക് രാഷ്ട്രത്തിലെ ഓരോ തരി മണ്ണും തങ്ങളുടെ മാതാവ് തന്നെയായിരുന്നു.
36000 കോടി രൂപയുടെ ഒരു പ്രൊജക്ടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ നീക്കി വെച്ചത്. അതിന്റെ പരിണിത ഫലം കൂടിയാണ് ഈ അത്യുജ്വലമായ വിജയം എന്നും രാജേഷ് നാദാപുരം പറയുന്നു.
രാജേഷ് നാദാപുരത്തിന്റെ ഓഡിയോ ക്ലിപ്പ് കേള്‍ക്കാം;
Post Your Comments