ഷില്ലോങ്ങ്: സിപിഎമ്മിനെ നിലംപരിശാക്കി ത്രിപുരയിൽ ബിജെപി നേടിയ വിജയത്തിന്റെ അലയൊലികള്‍ രാജ്യമെങ്ങും ഇനിയും അടങ്ങിയിട്ടില്ല. ബിജെപിയുടെ മുന്നേറ്റത്തില്‍ രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമാകുന്ന കാഴ്ച്ചയാണ് കാണാനുള്ളത്. കൊണ്ഗ്രെസ്സ് മുക്ത ഭാരതം എന്ന മുദ്രാവാക്യം യഥാഥ്യമാകുന്നതാണ് കാണുന്നത്. ത്രിപുരയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ലീഡ് ബിജെപി നേടിയിട്ടുണ്ടെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിലും സഖ്യകക്ഷികളുടെ ചേർന്ന് ഭരിക്കുമെന്നാണ് കാണുന്നത്.
ത്രിപുരയില്‍ സിപിഎം ഇനി പ്രതിപക്ഷത്തിരിക്കുമ്പോൾ അവിടെ മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസ് വട്ടപ്പൂജ്യമായി. മൂന്നില്‍ രണ്ട് സീറ്റും നേടി വന്‍ അട്ടിമറി ജയത്തോടെയാണ് ബിജെപി സഖ്യം ഭരണത്തിലേറുന്നത്. 2013ല്‍ 49 സീറ്റ് നേടിയ സിപിഎം 16 സീറ്റിലൊതുങ്ങി. 2013ല്‍ മത്സരിച്ച 50 സീറ്റില്‍ 49ലും കെട്ടിവെച്ച പണം നഷ്ടമായ ബിജെപി ഇത്തവണ 50 സീറ്റിലാണ് മത്സരിച്ചത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയുടെ സഹായത്തോടെ ബിജെപി ആദിവാസി മേഖല തൂത്തുവാരി.
മേഘാലയയില്‍ അനിശ്ചിതത്വം മാറുന്നു: നാഗാലാൻഡിൽ ബിജെപി സഖ്യം അധികാരത്തിലേക്ക്
തലസ്ഥാനമായ അഗര്‍തലയിലെ ബനമാലിപുര്‍ മണ്ഡലത്തില്‍നിന്ന് 9500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് 48 കാരനായ ബിപ്ലവ് കുമാര്‍ ദേബ് ആയിരിക്കും മുഖ്യമന്ത്രി.മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 21 സീറ്റ് നേടി മുന്നിലാണെങ്കിലും ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായിട്ടില്ല. ആരെ ഒപ്പം കൂട്ടും എന്നറിയാതെ ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേവല ഭൂരിപക്ഷമായ 31 സീറ്റിന് 10 കുറവാണ് കോണ്‍ഗ്രസിന്. ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ. സാങ്മയുടെ മകന്‍ കോണ്‍റാഡ് സാങ്മയുടെ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി (എന്‍.പി.പി) 19 സീറ്റ് നേടി തൊട്ടുപിന്നിലുണ്ട്.
കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ഇവര്‍. ബിജെപി രണ്ട് സീറ്റ് നേടി. യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആറ് സീറ്റ് ലഭിച്ചപ്പോള്‍ പീപ്ള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് നാല് സീറ്റും സ്വതന്ത്രന്മാര്‍ മൂന്ന് സീറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റ സീറ്റും നേടിയിരുന്നില്ല.ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു രണ്ടു സ്വാതന്ത്രന്മാർ കത്ത് നൽകിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ടോംഗ് പാങ് ഒസുകുവും ജനതാദള്‍ യുണൈറ്റഡും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപി സഖ്യത്തിന് സാധ്യതയേറിയത്.
Post Your Comments