Latest NewsKeralaNews

മധുവിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം, തലച്ചോര്‍ തകര്‍ന്നിരുന്നു

മുളങ്കുന്നത്തകാവ്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു ക്രൂരപീഡനത്തിനിരയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് ലംബന്ധിച്ച് സ്ഥിരീകരണം. ഇതടങ്ങിയ അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ പാലക്കാട് ആര്‍.ഡി.ഒയ്ക്കു കൈമാറി.

also read: സാമൂഹ്യ മാധ്യമങ്ങളില്‍ മധുവിന്റെതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാജം

മധുവിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ അമ്പതോളം പാടുകളുണ്ട്. ഇതില്‍ പകുതിയും മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസംമുമ്പുണ്ടായതാണ്. വടികൊണ്ടുള്ള അടിയേറ്റു വാരിയെല്ലു പൊട്ടി. തലയ്‌ക്കേറ്റ പരുക്കാണു മരണകാരണം. തലച്ചോര്‍ തകര്‍ന്നു നീര്‍ക്കെട്ടുണ്ടായി. മതിലില്‍ തലയിടിപ്പിച്ചതുകൊണ്ടോ കല്ലുകൊണ്ടോ ഇടിച്ചതുകൊണ്ടോ ആകാം തലച്ചോറിനു ക്ഷതമുണ്ടായത്.

മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.എന്‍.എ. ബലറാമാണു റിപ്പോര്‍ട്ട് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button