Latest NewsKeralaNews

താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കഥകൾ മെനഞ്ഞത്; മുഖ്യമന്ത്രി

തിരുവനന്തപുരം: താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് കഥകൾ മെനഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പൂർണ ആരോഗ്യവാനാണെന്നു അദ്ദേഹം പറഞ്ഞു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ആരോഗ്യ പരിശോധനയ്ക്കുശേഷം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

read also: നമ്പര്‍ വണ്‍ കേരളത്തിലെ ആശുപത്രികളില്‍ മുഖ്യമന്ത്രിയ്ക്ക് വിശ്വാസമില്ലേ? പതിവ് ചെക്കപ്പിന് ചെന്നൈ അപ്പോളോയില്‍ പോകുന്ന മുഖ്യമന്ത്രിയോട് ജനങ്ങള്‍ ചോദിക്കുന്നു

തനിക്കു പറയാനുള്ളത് മറ്റൊന്നാണെന്നു പറഞ്ഞായിരുന്നു ത്രിപുര ഫലത്തെക്കുറിച്ചുള്ള ചോദ്യത്തോടു മുഖ്യമന്ത്രി പ്രതികരിച്ചത്. ‘ പതിവു പരിശോധന മാത്രമാണ് ചെന്നൈയിലേതു. ഈ പരിശോധന 15 വർഷമായി നടത്തുന്നു. എന്റെ ആരോഗ്യത്തിനു മറ്റു യാതൊരു പ്രശ്നവും ഇല്ല. എത്രയാളുകൾ വാഹനമിടിച്ചു മരിക്കുന്നുണ്ട്. ഇവൻ മരിക്കുന്നില്ല, എന്നു തന്നെക്കുറിച്ച് പറയുന്നവർ മാധ്യമപ്രവർത്തകർക്കിടയിലുണ്ട്. അവർ ചമച്ച വാർത്തയാണിത്.

ഒരിക്കൽ തിരുവനന്തപുരത്ത് എകെജി സെന്ററിലേക്കു പോകുമ്പോൾ അവിടെ ഒരാൾ ഇരിപ്പുണ്ടായിരുന്നു. ഇയാൾ വാഹനമിടിച്ചു മരിക്കുന്നില്ലല്ലോയെന്ന് അയാൾ അടുത്ത സുഹൃത്തിനോടു പറയുകയാണ്. പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറഞ്ഞെന്ന തരത്തിൽ വാർത്തയായി പ്രചരിച്ചത് അങ്ങനെയുള്ള ആളുകളുടെ ആഗ്രഹങ്ങളാണ്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ടുമാത്രം ഒരു മനുഷ്യന് അങ്ങനെയൊന്നും സംഭവിക്കില്ലെന്നും” മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button