Latest NewsKeralaNews

സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കുന്നു. സുപ്രീം കോടതി നിര്‍ദേശം മാനിക്കുന്നെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വിധി നടപ്പായാല്‍ 152 ബാറുകള്‍ തുറക്കാനാണ് സാധ്യത. പൊതു മാനദണ്ഡം കണക്കിലെടുത്താകും ബാറുകള്‍ തുറക്കുക. വ്യക്തി താത്പര്യങ്ങള്‍ കണക്കിലെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.

also read: സമൂഹം നശിയ്ക്കാതിരിയ്ക്കാനാണ് ബാറുകള്‍ തുറന്നതെന്ന് എം എം മണി

നേരത്തെ ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവില്‍പനയ്ക്കുള്ള നിയന്ത്രണത്തില്‍ സുപ്രീം കോടതി ഇളവ് വരുത്തിയിരുന്നു. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവില്‍പനശാലകള്‍ തുടങ്ങാമെന്നും ഇത്തരം പട്ടണങ്ങള്‍ ഏതൊക്കെയെന്നു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ പരിഗണിച്ചാണു സുപ്രീം കോടതി മുന്‍ ഉത്തരവില്‍ വ്യക്തത വരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button