ലക്നൗ: ബി.ജെ.പിയെ തോൽപ്പിക്കാൻ പ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി) രാഷ്ട്രീയ എതിരാളി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും ഒന്നിക്കുന്നു. സമാജ്വാദി പാര്‍ട്ടി വക്താവ് പാന്കുറി പഥക് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ കസ്റ്റഡിയിലെടുത്തു
യു.പി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രണ്ട് ലോക്സഭാ സീറ്റുകളിലേക്കാണ് മാര്‍ച്ച് 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ സമാജ്വാദി പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബി.എസ്.പി അലഹബാദ് സോണല്‍ ഇന്‍ചാര്‍ജ് ഗുമാര്‍ ഗൗതം അറിയിച്ചു. എന്നാല്‍ തങ്ങള്‍ നിലവില്‍ ആരുമായും സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് മായാവതി പ്രതികരിച്ചത്.
Post Your Comments