തിരുവനന്തപുരം•കേരളത്തിൽ കെഎസ്ആര്‍ടിസി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുക യാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ എസ് രാജീവ് അഭിപ്രായപ്പെട്ടു. കെ.എസ്.ആര്‍.ടി.സി റിസർവ് കണ്ടക്ടർ റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹപന്തൽ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകൾ അവരുടെ ആൾക്കാരെ പിവാതിൽ വഴി കയറ്റി സ്ഥിരപ്പെടുതുകയാണ് നടക്കുന്നത്.2016 ഡിസംബര്‍ 31-ലെ ഉത്തരവ് പ്രകാരം 4051 പേര്‍ക്കാണ് റിസര്‍വ് കണ്ടക്ടര്‍ നിയമനത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ നിര്‍ദേശപ്രകാരം പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കിയത് . എന്നാൽ ഒരുവര്‍ഷമായിട്ടും ഇതുവരെ നിയമനം നടന്നിട്ടില്ല. അഡ്വൈസ് മെമ്മോ നല്‍കി മൂന്നുമാസത്തിനകം നിയമനം നല്‍കണമെന്നാണ് പി.എസ്.സി ചട്ടം. പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ടെങ്കില്‍ അതേ തസ്തികയില്‍ താത്കാലിക ജീവനക്കാരെ നിലനിര്‍ത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ 1569 താത്കാലിക ഡ്രൈവര്‍മാരും 4301 താത്കാലിക കണ്ടക്ടര്‍മാരും ജോലി ചെയ്യുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി താത്കാലിക ജീവനക്കാരെ ഒഴിവാക്കി പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പിന്‍വാതില്‍ നിയമനം ശക്തമായത്. അഡൈ്വസ് കിട്ടിയവര്‍ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ലഭിക്കാതെ കാത്തുനില്‍ക്കുമ്പോഴും എംപാനല്‍ കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സ്ഥിരപ്പെടുത്തി. പിഎസ്‌സിയെപ്പോലും അപ്രസക്തമാക്കി കെഎസ്ആര്‍ടിസി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണ് അടിയന്തരമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്നും അഡ്വൈസ് അയച്ച മുഴുവൻ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം നൽകണമെന്നും ആർ എസ രാജീവ് ആവശ്യപ്പെട്ടു.
യുവമോർച്ച സംസ്ഥാന ഭാരവാഹികളായ അഡ്വ രഞ്ജിത് ചന്ദ്രൻ ,രാഗേന്ദു ജില്ലാപ്രസിഡന്റ് ജെ.ആര്‍ അനുരാജ് ,ജില്ലാ നേതാക്കളായ ചന്ദ്രകിരൺ,അഖിൽ കരമന പ്രവീൺ എന്നിവരും സമരത്തിന് ഐക്യദാർട്ടിയം പ്രഖ്യാപിച്ചു.
Post Your Comments