വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവേകശൂന്യമായ വാണിജ്യ ഇടപാടുകള്‍ മൂലം മറ്റ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ മുതലെടുക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
Also Read : വാഹനപ്രേമികളുടെ ശ്രദ്ധയ്ക്ക് : വാഹനങ്ങള്‍ക്ക് നിശ്ചയിച്ച ഏറ്റവും പുതിയ നികുതിഘടന ഇങ്ങനെ
ഇതിനു മുമ്പും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ തീരുവ ചുമത്താനുള്ള തീരുമാനം യുഎസിന് തിരിച്ചടിയാകുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.
Post Your Comments