Life StyleHome & Garden

പൂജാ മുറികൾ പണിയുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഒരു വീടിനെ സംബന്ധിച്ച് അവിടുത്തെ പ്രധാന ഇടമാണ് പൂജാമുറി.പൂജാമുറിയുടെ നിർമാണത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പഴയകാലത്ത് കന്നിമൂലയിലുള്ള മുറിയിലാണ് വിളക്ക് കൊളുത്തുന്ന പതിവ്. കാലം പുരോഗമിച്ചപ്പോൾ വീട് നിര്‍മ്മിക്കുന്നതിനൊപ്പം പൂജാമുറിയ്‌ക്കായി പ്രത്യേക സ്ഥലം മാറ്റിവെക്കുന്ന രീതിയും കടന്നുവന്നു.

വാസ്‌തു വിധി പ്രകാരമാണ് പൂജാമുറി ഒരുക്കുക. വടക്ക് കിഴക്കായാണ് കന്നിമൂലയുടെ സ്ഥാനം. അവിടെയാണ് പൂജാമുറി ഒരുക്കുന്നത്. പൂജാമുറിക്ക് അധികം വലുപ്പം വേണമെന്നില്ല. പൂജാമുറിയിൽ ആരും ഉറങ്ങാൻ പാടില്ല എന്നൊരു ശാസ്ത്രം ഉണ്ട്. ഇനി കിടക്ക ഉപയോഗിക്കണമെങ്കില്‍ വിളക്ക് കത്തിക്കുന്ന ഭാഗം ഒരു കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്‌ക്കാം. ദൈവ വിഗ്രഹങ്ങളും ദൈവ ചിത്രങ്ങളും പൂജാ സാമഗ്രികളും അല്ലാതെയുള്ള സാധനങ്ങള്‍ ഇവിടെ വെയ്‌ക്കാന്‍ പാടില്ല.

പഴക്കംചെന്ന പൂക്കള്‍, പൂജാസാമഗ്രികള്‍ എന്നിവയും ഒഴിവാക്കണംഇനി പ്രാര്‍ത്ഥനാവേളയിലും ചില വാസ്‌തു വിധികളുണ്ട്. വിദ്യാര്‍ത്ഥികളായിട്ടുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നത് വടക്കുഭാഗത്ത് അഭിമുഖമായി വേണം. മറ്റുള്ളവര്‍ കിഴക്ക് ഭാഗത്തും. ഇതിന് ഒരു കാരണമുണ്ട്. ജോലി, വിദ്യാഭ്യാസം എന്നിവയ്‌ക്ക് വടക്കുഭാഗമാണ് ഉത്തമം, അതുപോലെ ഐശ്വര്യ ധന സമൃദ്ധിയ്‌ക്കായി കിഴക്ക് ഭാഗമാണ് നല്ലത്.പൂജാമുറി എപ്പോഴും കിഴക്കോട്ട് അഭിമുഖമായിരിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിയ്ക്കലും നമസ്‌കരിക്കരുത്.

Read also:മുറികൾ ചെറുതായിപോയി എന്ന് തോന്നുന്നവർക്ക് പൊളിച്ച് പണിയാതെ ചില എളുപ്പവഴികൾ

ഒരിക്കലും കിടപ്പു മുറിയോട് ചേര്‍ന്ന് പൂജാറൂം ഒരുക്കുന്നത് നല്ലതല്ല. മാത്രമല്ല ചെരുപ്പ് സൂക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നും മാറ്റി പൂജാറൂം നിര്‍മ്മിക്കുന്നതാണ് ഉത്തമം.പൂജാമുറിയില്‍ താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങള്‍ വെച്ച് ആരാധിയ്ക്കുന്നത് ദോഷമാണ്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.പൂജാ മുറിയില്‍ എപ്പോഴും വിളക്ക് കത്തിച്ചു വെയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തൂക്കുവിളക്കുകള്‍ ഒരിക്കലും കത്തിയ്ക്കുവാന്‍ പാടില്ല. നിലവിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും ഉത്തമം.

വീട് പണിത് ബാക്കി വരുന്നസ്ഥലത്ത് പൂജാറൂം ചെയ്യാം എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അവസാനം സ്ഥലം കണ്ടെത്തുന്നതാവട്ടെ സ്റ്റെയര്‍കേസിനു താഴെയും. എന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ഇത്. സ്റ്റെയര്‍ കേസിനു താഴെ പൂജാറൂം പണിയുന്നത് ഒരിക്കലും നല്ലതല്ല.

എപ്പോഴും പൂജാമുറി പണിയുമ്പോള്‍ പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം. ഇത് പോസിറ്റീവ് എനര്‍ജി കൂടുതല്‍ പ്രവഹിക്കാന്‍ കാരണമാകും.നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടേയും ഹനുമാന്‍സ്വാമിയുടേയും ചിത്രങ്ങള്‍ പൂജാമുറിയിലല്ലാതെ വീടിന്റെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല.

പലപ്പോഴും ശ്രീചക്രം പൂജാമുറിയില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍, എന്നാല്‍ ഇത്തരത്തിലുള്ളതൊന്നും പൂജാമുറിയില്‍ വേണ്ട എന്നതാണ് കാര്യം.പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം വെയ്‌ക്കേണ്ടത്.പൂജാമുറിയുടെ വാതില്‍ രണ്ട് പാളികളായിരിക്കുന്നതാണ് നല്ലത്. വാതില്‍പ്പടിയും പൂജാമുറിയെ കൂടുതല്‍ പോസിറ്റീവ് എനര്‍ജിയുള്ളതാക്കി മാറ്റുന്നു.

കക്കൂസിനും കുളിമുറിക്കും അടിയിലോ സമീപത്തോ, എതിരായോ ഒരു കാരണവശാലും പൂജാമുറി നിര്‍മ്മിക്കരുത്. അതുപോലെ അടുക്കളയ്‌ക്ക് സമീപവും സ്റ്റെയര്‍കേസിന് അടിയിലും പൂജാമുറി വരാന്‍ പാടില്ല. പൂജാമുറിയില്‍ ഉടഞ്ഞ വിഗ്രഹങ്ങളും കേടുപാടുള്ള ദൈവങ്ങളുടെ ചിത്രങ്ങളോ വെക്കാന്‍ പാടില്ല. മരിച്ചവരുടെ ചിത്രങ്ങളും ഈ മുറിയില്‍ വെക്കരുത്. അസുഖം ബാധിച്ച കുടുംബാംഗങ്ങളുടെ ചിത്രങ്ങളും പൂജാമുറിയില്‍ ഉണ്ടാകാന്‍ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button