Latest NewsKeralaNews

വന്‍ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു : നവദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 

കൊല്ലം : കത്തിക്കരിഞ്ഞ കാറില്‍ നിന്നും നവദമ്പതികള്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പുതുവല്‍ വിളനിലത്തു വീട്ടില്‍ ഫിലിപ്പ്(29) ആന്‍മരിയ (24) ദമ്പതികള്‍ രക്ഷപെട്ടത് അത്ഭുതകരമായായിരുന്നു. പത്തനാപുരത്തു വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ കാറിനുള്ളില്‍ സാധനങ്ങള്‍ കരിയുന്ന മണം ഉണ്ടായിരുന്നു.

എന്നാല്‍ ഇത് അത്ര കാര്യമക്കാതെ ഇവര്‍ വണ്ടി മുന്നോട്ട് എടുത്തു. 100 മീറ്റര്‍ അകലെ പ്രധാനറോഡിലേയ്ക്ക് കടന്നപ്പോള്‍ എതിരെ വന്ന വണ്ടിയുടെ വെളിച്ചത്തില്‍ കാറിന്റെ ബോണറ്റില്‍ നിന്നു പുക ഉയരുന്നതു ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും പറുത്തിറങ്ങി. ഫിലിപ്പ് കാറിന്റെ ബോണറ്റ് ഉയര്‍ത്തിയതും ഭീകരമായ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു.

ആളിക്കത്തിയ തീയില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാറില്‍ നിന്നു പുറത്തിറങ്ങിയതിനാല്‍ ഇരുവരും രക്ഷപെടുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണു ഫിലിപ്പ്. എഞ്ചനിയറാണ് ആന്‍മേരി. ഇതുവരുടേയും വിവാഹം കഴിഞ്ഞത് ഒരു മാസം മുമ്പായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button