KeralaLatest NewsNews

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാമ്പെയിനെ പിന്തുണച്ച്‌ ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമുഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാമ്പെയിന്‍ വിവാദമാകുമ്പോള്‍ പ്രതികരണവുമായി രംഗത്ത്. ഭാഗ്യലക്ഷ്മി പൊതു സ്ഥലത്ത് സ്ത്രീകള്‍ മുലയൂട്ടുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ തുറിച്ചു നോക്കരുതെന്ന് ചിത്രത്തിന് തലക്കെട്ട് നല്‍കിയതിലാണ് പാളിച്ച പറ്റിയതെന്ന് പറഞ്ഞു. മാത്രമല്ല അവര്‍ നോക്കിക്കോട്ടെ എനികെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

read also: ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണയ്ക്കുകയും ചെയ്തു. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ വാഹനമിടിപ്പിച്ച്‌ കൊല്ലാന്‍ വരെ തോന്നിയിട്ടുണ്ട്. നമ്മള്‍ ഇവരെയാണ് തുറിച്ചു നോക്കേണ്ടത്. അവര്‍ നാണം തോന്നി അത് അവസാനിപ്പിക്കട്ടെയെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button