Latest NewsNewsBusiness

ഭവന-വാഹന വായ്പ തിരിച്ചടക്കുന്നവര്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പ്രഖ്യാപനം

 

തിരുവനന്തപുരം: വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ വാഹന, ഭവന വായ്പകള്‍ തിരിച്ചടക്കുന്നത് പ്രയാസമായിരിക്കുകയാണ്. സാധാരണക്കാര്‍ പലിശ തിരിച്ചടയ്ക്കാനാകാത്ത അവസ്ഥയിലാണ്.

2016 ഏപ്രിലിലാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കി പലിശ നിരക്ക് നിലവില്‍ വന്നത്. ഇതിനുശേഷം ആദ്യമായാണ് വായ്പാ പലിശ നിരക്കുകള്‍ ഉയരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ വര്‍ധിപ്പിച്ചത്.

മറ്റുബാങ്കുകളും വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് വാഹന- ഭവന വായ്പാ തിരിച്ചടവുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വ്യക്തിഗത, ഭവന വായ്പകള്‍, ഓട്ടോ ലോണ്‍ തുടങ്ങിയവയ്ക്കെല്ലാം മിക്കവാറും ബാങ്കുകള്‍ എംസിഎല്‍ആര്‍ പ്രകാരമാണ് ഇപ്പോള്‍ പലിശ നിശ്ചയിക്കുന്നത്.

എംസിഎല്‍ആര്‍ പ്രകാരമുള്ള ഒരു വര്‍ഷത്തെ പലിശയില്‍ എസ്ബിഐ 20 ബേസിസ് പോയിന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പണ ലഭ്യത കുറഞ്ഞതിനാല്‍ നിക്ഷേപ പലിശയും ബാങ്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറിയ തോതിലാണ് ഇപ്പോള്‍ വായ്പ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നതെങ്കിലും വര്‍ധനവ് തുടരാനാണ് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button