Life StyleHome & Garden

കിടപ്പുമുറികളെ റെമാന്റിക് ആക്കണോ ? എങ്കിൽ ഈ വഴി പരീക്ഷിച്ചോളൂ

സ്വന്തം വീട്ടിൽ മനോഹരമായ ഒരു ബെഡ് റൂം എല്ലാവരും ആഗ്രഹിക്കുന്നതാണ്.ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്. ഈ കിടപ്പുമുറികൾ റൊമാന്റിക് ആക്കാൻ ചില വഴികൾ ഉണ്ട്.

നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം പോലെ കിടക്കവിരികള്‍ മാറ്റി പുതിയത് വിരിയ്ക്കാം. തലയിണകളുടെ കവറുകള്‍ മാറ്റം.കിടക്കവിരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുവപ്പ്, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കണം. ഈ നിറങ്ങള്‍ക്ക് നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.

Read also:മനസിന് ഇണങ്ങിയ അകത്തളങ്ങള്‍ ഒരുക്കാൻ ചില വഴികളിതാ

ഏറ്റവും കൂടുതല്‍ ഹാര്‍ഡ് ഫര്‍ണിഷ് ചെയ്യേണ്ടി വരുന്നയിടം കിടപ്പുമുറിയാണ്. കട്ടില്‍, ഡ്രസിങ് ടേബിള്‍, സൈഡ് ടേബിള്‍ എന്നിങ്ങനെയുള്ള ഫര്‍ണിച്ചറെല്ലാം ഒരുക്കേണ്ടിവരുമ്പോള്‍ സൂക്ഷ്മ വേണ്ടയിടവുമാണിത്. കട്ടിലാണ് കിടപ്പുമുറിയില്‍ പ്രധാനം. കട്ടില്‍ മുറിയുടെ വലുപ്പത്തിന് ആനുപാതികമായിരിക്കണം. സൈഡ് ടേബിളുകള്‍ ആവശ്യത്തെ മുന്‍നിര്‍ത്തിയാവണം ഡിസൈന്‍ ചേയ്യേണ്ടത്.

കിടപ്പുമുറിയില്‍ റെമാന്റിക് നിറങ്ങളാണ് പലരും തെരഞ്ഞെടുക്കാറുള്ളത്. ചുമര്‍, വാള്‍പേപ്പര്‍, കട്ടില്‍, അപ്പോള്‍സ്റ്ററി, ഹെഡ് റെസ്റ്റ്, ബെഡ്കുഷ്യന്‍ ,ബെഡ് സ്പ്രെഡ് എന്നിങ്ങനെ പല ലെയറുകളായാണ് ബെഡിങ് സജീകരിക്കുക. ഇവയില്ളെല്ലാം തമ്മില്‍ ലയനമുണ്ടെങ്കില്‍ മാത്രമേ മുറിക്ക് യഥാര്‍ഥ ചാരുത ലഭിക്കൂ. ബെഡില്‍ കുഷനുകള്‍ കൂടുതല്‍ വെക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കുഷന്‍, ബെഡ് സ്പ്രെഡ്, ക്വില്‍റ്റ്, എന്നിവ ഒരേ തീമില്‍ വരുമ്പോഴാണ് ഭംഗിയാവുക.

കിടപ്പുമുറിയുടെ ഓപ്പണ്‍ വാളില്‍ ഭംഗിയുള്ള ഒരു പെയിന്‍റിങ് നല്‍കി, അതിനെ ഫോക്കസ് ചെയ്യുന്ന രീതിയില്‍ ലൈറ്റിങ് നല്‍കിയാല്‍ മുറിയുടെ ലുക്ക് മാറും. കിടപ്പുമുറിയില്‍ ചുവരുകള്‍ക്കെല്ലാം ഒരേ നിറം തന്നെ നല്‍കണമെന്നില്ല. മെയിന്‍ വാളിന്‍റെ നിറം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി നല്‍കുന്നത് രസമാകും. കുട്ടികളുടെ മുറികള്‍ ഡിസൈന്‍ ചെയ്യുമ്പോഴും ഫര്‍ണിച്ചര്‍, നിറം, തീം, ലൈറ്റിങ് എന്നിവ തമ്മില്‍ ബന്ധമുണ്ടാകണം.

 

കിടപ്പുമുറിയുടെ ഭിത്തികളിൽ വയ്ക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളാകണം. കിടക്കവിരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുവപ്പ്, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഈ നിറങ്ങള്‍ക്ക് നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.മുറികളിൽ ഇഷ്ടമുള്ള സുഗന്ധങ്ങൾ വെയ്ക്കാനും ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button