KeralaLatest NewsNewsIndia

ചിത്രീകരണത്തിനിടെ തെന്നി വീണ് പൃഥ്വിരാജ്: മതിമറന്ന് അഭിനയിച്ച് പാർവ്വതി

 

പൃഥ്വിരാജ്-പാർവ്വതി ജോഡികൾ ഒന്നിച്ചപ്പോൾ പിറന്ന ഹിറ്റ് ചിത്രമായിരുന്നു എന്നു നിന്റെ മൊയ്തീൻ. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഇത്. കാഞ്ചനമാലയുടേയും മൊയ്തീനിന്റെയും പ്രണയകഥ പറഞ്ഞ ചിത്രം വൻവിജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. അതിൽതന്നെ കണ്ണോണ്ടു ചൊല്ലണു എന്ന ഗാനത്തിന് ആരാധകർ ഏറെയുണ്ടായി. ഈ ഗാനത്തിന്റെ ചിത്രീകരണ സമയത്തെ രസകരമായൊരു വീഡിയോ പൃഥ്വിയുടെ ഒരു ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ചിത്രീകരണത്തിനിടെ പൃഥ്വിരാജ് തെന്നി വീഴുന്നതും പാർവ്വതി ഇതൊന്നും അറിയാതെ മതിമറന്ന് അഭിനയിക്കുന്നതും വിഡിയോയിൽ കാണാം. ഈ വിഡിയോ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ട്രോളുകളെ എപ്പോഴും പുഞ്ചിരിയോടെ നേരിടുന്ന പൃഥ്വി ഇത്തവണയും അതാണ് ചെയ്തത്.

also read: 19 പാലീസുകാരടക്കം 30 പേരെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയി

പാർവ്വതിയും പൃഥ്വിയും ഇപ്പോൾ മൈ സ്റ്റോറി എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും. പൃഥ്വിയും പാർവ്വതിയും വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് മറ്റൊരു ഹിറ്റ് ചിത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button