മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര് ജോണിയാണ് പിടിയിലായത്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടയാണ് സംഭവം ഉണ്ടായത്. മലയാറ്റൂർ പള്ളിയിൽ പോയ ശേഷം കുരിശുമലയിറങ്ങുമ്പോഴാണ് ഫാദർ സേവ്യർ തേലക്കാട്ടിനെ പള്ളിയിലെ മുൻ കപ്യാർ ജോണി ആക്രമിച്ചത്.
ഇടതുകാലിലെ തുടയിൽ കുത്തേറ്റ ഫാദർ തേലക്കാട്ടിനെ കുരിശുമലയുടെ താഴെയിറക്കി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . മലയാറ്റൂർ പളളിയിലെ കപ്യാരായിരുന്ന ജോണിയെ മൂന്നു മാസം മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു . തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട ജോണിയും ഫാദർ തേലക്കാട്ടും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതേത്തുടർന്നായിരുന്നു ജോണി യുടെ ആക്രമണം .
Post Your Comments