പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. ചിണ്ടക്കിയില്‍ മധുവിന്റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും.
Also Read : അട്ടപ്പാടിയില്‍ നിന്നും മന്ത്രി ബാലന്റെ വീട്ടിലേക്ക് കാല്‍നടയാത്രയുമായി എ.ബി.വി.പി
അതേസമയം മധുവിന്റെ കൊലപാതകത്തില്‍ നം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് കാണിച്ച് വനം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മധുവിന്റെ മരണത്തില്‍ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചിരുന്നു. മധുവിന്റെ മരണത്തില്‍ കോടതി സ്വമേധയ ഇടപെടണമെന്നും പരിശോധിച്ച് നടപടി കൈകൊള്ളണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്കിയ സാഹചര്യത്തിലാണ് കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചത്. ഇത്തരം വിവാദങ്ങളൊക്കെ പുകഞ്ഞുകത്തുമ്പോഴാണ് മുഖ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനം
Post Your Comments