Latest NewsIndiaNews

ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന് ക്രൂരമര്‍ദ്ദനം; ശരീരത്തിലേറ്റത് 50 കുത്തുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന് ക്രൂരമര്‍ദ്ദനം. ഇരുപതോളം പേര്‍ വരുന്ന സംഘമാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ഖാന്‍പൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ആശിഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിന്റെ ശരീരത്തില്‍ 50 കുത്തുകള്‍ ഏറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് ആശിഷ് എന്ന യുവാവിനെ അക്രമികള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. ബൈക്കിലെത്തിയ സംഘം യുവാവിനെ മര്‍ദിക്കുകയും വെട്ടുകയും ചെയ്തു.

ഒരു സംഘം ആളുകള്‍ യുവാവിനെ പരിക്കേല്‍പ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അക്രിമകള്‍ക്കെതിരെ കേസെടുത്തു. ആദ്യം യുവാവിനെ വളഞ്ഞ സംഘം പിന്നീട് തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നതും കുത്തുന്നതും വീഡിയോയില്‍ വ്യക്താമായി കാണാം. അടുത്ത വീടുകളിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഇവരാരും സംഭവത്തെ എതിര്‍ത്തില്ല.

മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പുദണ്ഡുകളും കത്തികളുമായി അക്രമികള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇയാളുടെ നില അതീവ ഗുരുതരമാണ്. അതേസമയം, സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടും പൊലീസെത്താന്‍ ഒരു മണിക്കൂര്‍ വൈകിയെന്നു നാട്ടുകാര്‍ പറഞ്ഞു. അതേസമയം, എന്തിനാണ് ആശിഷിനെ ക്രൂരമായി ആക്രമിച്ചതെന്നു വ്യക്തമല്ല.

ഹോളിയോടനുബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലമാണ് ആക്രമണമെന്നു നാട്ടുകാര്‍ പറഞ്ഞു. ജിംനേഷ്യത്തില്‍ പോയി മടങ്ങിവരുമ്പോഴാണ് 20 പേരടങ്ങുന്ന സംഘം ധുഗല്‍ കോളനിയില്‍ വെച്ച് ആശിഷിനെ ആക്രമിച്ചത്. ആശിഷിനെ രണ്ടംഗസംഘം തടയുന്നതിന്റെയും മിനിട്ടുകള്‍ക്കുള്ളില്‍ പത്തിലധികം ബൈക്കുകളിലെത്തിയവര്‍ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button