KeralaLatest News

കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങി നഴ്സുമാർ

കൊച്ചി: കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ. കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് ആറ് മുതൽ സമരം തുടങ്ങുന്നത്. സമരം വിലക്കിയ ഹൈക്കോടതി വിധിയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാരാണ് അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കുക.

ALSO READ ;വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ അറസ്റ്റില്‍

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം മാനേജ്മെന്‍റ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ച് വ്യാഴാഴ്ചയാണ് ഹൈക്കോടതി താത്കാലികമായി വിലക്കിയത്. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കും

shortlink

Post Your Comments


Back to top button