റിയാദ്: സൗദിഅറേബ്യയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കൂടുതല്‍ ജാഗ്രത നിര്‍ദേശവുമായി ട്രാഫിക് ഡയറക്ടറേറ്റ്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവിംഗില്‍ ശ്രദ്ധ കൊടുക്കാത്ത തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നതും, വാഹനങ്ങളില്‍ എഴുതുന്നതും സ്നാപ് ചാറ്റ് ഐഡി പതിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
കൂടാതെ വാഹനം ഓടിക്കുന്ന സമയം സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെ കണ്ടെത്തി നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. അനുമതിയില്ലാതെ വാഹനങ്ങളുടെ ഷെയ്പില്‍ മാറ്റം വരുത്തുന്നതും നിയമ ലംഘനത്തില്‍ പെടുന്നതാണ്.
Post Your Comments