ശ്രീനഗര്‍: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ലഷ്കര്‍ ഭീകരന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കശ്മീർ താഴ്‌വരയിലെ വനത്തിൽവച്ച് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ നവീദ് ആശ്ലേഷിക്കുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം ആറിനാണ് കശ്മീരിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ ആക്രമണം നടത്തി ഭീകരർ ഇയാളെ രക്ഷപ്പെടുത്തിയത്.
Read Also: എംബസിക്കു നേരെ ഭീകരാക്രമണം
രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന ശേഷമാണ് ഇയാൾ രക്ഷപെട്ടത്. പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് തോക്ക് തട്ടിയെടുത്താണ് ഭീകരന്‍ വെടിവെപ്പ് നടത്തിയത്.ഭീകരന് രക്ഷപ്പെടാന്‍ സഹായം നല്‍കിയവരെ പോലീസ് പിടികൂടിയിരുന്നു.
Post Your Comments